മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ വാഗണ്‍ആര്‍ ഇവി 2020 ഓടെ ഇന്ത്യന്‍ വിപണിയിലെത്തും. ടൊയോട്ടയുടെ പിന്തുണയോടെയാണ് വാഗണ്‍ആര്‍ ഇവിയെ മാരുതി യാഥാര്‍ത്ഥ്യമാക്കുന്നത്. അടുത്തിടെയാണ് ഭാവി മോഡലുകളെ വിപണിയില്‍ സംയുക്തമായി വികസിപ്പിക്കാന്‍ ഇരു കമ്പനികളും തീരുമാനിച്ചത്.
ഭാരം കുറഞ്ഞ പുതിയ അടിത്തറയില്‍ നിന്നാകും പുതുതലമുറ വാഗണ്‍ആറിന്റെ ഒരുക്കം. എബിഎസ്, എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ ഗണത്തിലായിരിക്കും. പ്രീമിയമെന്നു തോന്നിക്കാന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉയര്‍ന്ന വകഭേദങ്ങളില്‍ ഉള്‍പ്പെടുത്തും. നിലവില്‍ സോലിയോ എന്ന പേരില്‍ വാഗണ്‍ആറിന്റെ ചെറു എംപിവി പതിപ്പ് ജാപ്പനീസ് വിപണിയില്‍ എത്തുന്നുണ്ട്.