ഇന്ത്യന്‍ വാഹന വിപണിയിലെ പ്രമുഖ എസ്യുവിയായ വിറ്റാര ബ്രെസ്സയുടെ പെട്രോള്‍ പതിപ്പ് ഉടന്‍ വിപണിയിലേക്കെത്തിക്കുമെന്ന് മാരുതി സുസുക്കി. 2020 ജനുവരിയോടെ ആയിരിക്കും പുതിയ വിറ്റാര ബ്രെസ്സ പെട്രോള്‍ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്.
പുതിയ വാഗണ്‍ആറില്‍ കമ്പനി അവതരിപ്പിച്ച 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെ പുതിയ വിറ്റാര ബ്രെസ്സയിലും കമ്പനി ഉള്‍പ്പെടുത്താന്‍ സാധ്യത. 82 bhp കരുത്തും 113 Nm torque ഉം പരമാവധി കുറിക്കുന്നതാണീ എഞ്ചിന്‍.
നിലവില്‍ പുത്തന്‍ വാഗണ്‍ആറിലെ 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റില്‍ അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. ഇത് തന്നെ പുതിയ വിറ്റാര ബ്രെസ്സ പെട്രോള്‍ പതിപ്പിലും കമ്പനി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ വിറ്റാര ബ്രെസ്സയില്‍ ഉപയോഗിക്കുന്ന എഞ്ചിന് പകരമായി പുതിയ 1.5 ലിറ്റര്‍ ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്.