വിത്താര ബ്രെസയുടെ പെട്രോള്‍ പതിപ്പ് ഇറങ്ങുന്നു. ഡീസല്‍ എന്‍ജിനില്‍ മാത്രമെത്തിയിരുന്ന വാഹനമായിരുന്നു ബ്രെസ. പെട്രോള്‍ എന്‍ജിനില്‍ ഒരുങ്ങുന്ന ബ്രെസയുടെ നിര്‍മാണം ആരംഭിച്ചാതായാണ് റിപ്പോര്‍ട്ട്.
മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ബ്രെസയില്‍ നല്‍കുക. 103.5 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകുന്ന ഈ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുമാണ് നല്‍കുന്നത്.
പുതിയ എന്‍ജിനാണ് ഹൈലൈറ്റ് എങ്കിലും ഡിസൈനിലും ആകര്‍ഷകമായ മാറ്റങ്ങളാണ് ബ്രെസയില്‍ നല്‍കുന്നത്. പുതിയ ഗ്രില്ല്, എല്‍ഇഡി ഹെഡ്ലാമ്പ്, പുതിയ ടെയ്ല്‍ലാമ്പ്, പുത്തന്‍ അലോയി തുടങ്ങിയ മാറ്റങ്ങള്‍ എക്സ്റ്റീരിയറില്‍ ഒരുങ്ങുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ബ്രസ നിരത്തുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.