ആള്‍ട്ടോയില്‍ പുതിയ ഫീച്ചറുമായി മാരുതി; VXi* വേരിയന്റ് അവതരിപ്പിച്ചു

മാരുതിയുടെ ആള്‍ട്ടോയില്‍ പുതിയ ഫീച്ചറായ വിഎകസ്‌ഐ പ്ലസ് വേരിയന്റ് മാരുതി അവതരിപ്പിച്ചു. കൂടുതല്‍ ഫീച്ചറുകള്‍ അടങ്ങിയ ഈ വാഹനത്തിന് 3.80 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള എഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പുതിയ വേരിയന്റിനെ ഹൈലൈറ്റാക്കുന്നത്.

വാഹനത്തില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് വിത്ത് ഇബിഡി, റിവേഴ്സ് പാര്‍ക്കിങ്ങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്സ് എന്നിവയും ഉണ്ട്.

ആള്‍ട്ടോയുട ഹൃദയം 796 സിസി പെട്രോള്‍ എന്‍ജിനാണ്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍ നല്‍കുന്നത്.

Top