ഓട്ടോ എക്സ്പോ; ഇത്തവണ മാരുതി ഇറക്കുന്നത് എന്‍ട്രി ലെവല്‍ ഇലക്ട്രിക് വാഹനം ഫ്യൂച്ചറോ-ഇ

2018ലെ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഫ്യൂച്ചര്‍-എസ് എന്ന പേരില്‍ അവതരിപ്പിച്ച വാഹനം ഇപ്പോള്‍ നിരത്തുകളില്‍ സജീവമാണ്. ഇത്തവണ മാരുതിയുടെ പവലിയനില്‍ ഫ്യുച്ചറോ-ഇ എന്ന പേരില്‍ പുതിയ ഒരു മോഡലാണ് സാന്നിധ്യമറിയിക്കാനൊരുങ്ങുന്നത്.

മാരുതിയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് വാഹനമായിരിക്കും ഫ്യൂച്ചറോ-ഇ. മാരുതിയുടെ മറ്റൊരു ഇലക്ട്രിക് മോഡലായ ഇ-വാഗണ്‍ആറിന്റെ പ്ലാറ്റ്ഫോമിലായിരിക്കും ഫ്യൂച്ചറോ-ഇ ഒരുങ്ങുക. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്താണ് ഇ-വാഗണ്‍ആര്‍ നിര്‍മിച്ചിട്ടുള്ളത്. ബാറ്ററി പൂര്‍ണമായും ചാര്‍ജാകാന്‍ ഏഴ് മണിക്കൂര്‍ സമയമാണ് വേണ്ടത്. സ്പീഡ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാനാകും.

മാരുതി അടുത്തിടെ പുറത്തിറക്കിയ മിനി എസ്യുവി മോഡലായ എസ്-പ്രെസോയുടെ ഇലക്ട്രിക് പതിപ്പായിരിക്കും ഫ്യൂച്ചറോ-ഇ എന്നും അഭ്യൂഹങ്ങളുണ്ട്.

Top