ഈക്കോ വാനിന്റെ ആംബുലന്‍സ് പതിപ്പിന്റെ വില കുറച്ച് നിര്‍മാതാക്കൾ. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (BSE) ഒരു റെഗുലേറ്ററി ഫയലിംഗിലൂടെയാണ് നിർമാതാക്കൾ പ്രഖ്യാപനം നടത്തിയത്.മാരുതി ഈക്കോ ആംബുലന്‍സിന്റെ വില ഇപ്പോള്‍ 6.16 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയെന്നും കമ്പനി വ്യക്തമാക്കി.
ആംബുലന്‍സിന്റെ ജിഎസ്ടി നിരക്കിന് അനുസൃതമായി പുതിയ വിലകള്‍ 28 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറഞ്ഞു.കുറച്ച ജിഎസ്ടി നിരക്കിന്റെ ആശ്വാസം 2021 സെപ്റ്റംബര്‍ 30 വരെ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയ വിലയില്‍ നിന്നും ഏകദേശം 88,000 രൂപയോളമാണ് കമ്പനി കുറച്ചിരിക്കുന്നത്.
കമ്പനി ഡീലര്‍മാര്‍ക്ക് ഇന്‍വോയ്‌സ് ചെയ്ത വാഹനങ്ങള്‍ക്കും ഡീലര്‍ഷിപ്പുകള്‍ ഇന്‍വോയ്‌സ് ചെയ്ത വാഹനങ്ങള്‍ക്കും ഈ മാറ്റം ജൂണ്‍ 14 മുതല്‍ അറിയിപ്പ് തീയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.