ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് മേരി കോം

ന്യൂഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ മേരി കോം, സോണിയ ചാഹല്‍, ലൗലിന, സിമ്രാന്‍ജിത്ത് എന്നിവര്‍ സെമിഫൈനലില്‍ പ്രവേശിച്ചു. ഇതോടെ നാലുതാരങ്ങളും മെഡലുറപ്പിച്ചു. ഇതേസമയം മനീഷ മൗന്‍, ഭാഗ്യബതി കച്ചേരി, പിങ്കി റാണി, സീമ പുണിയ എന്നിവര്‍ ക്വാര്‍ട്ടറില്‍ നിന്ന് പുറത്തായി.

അഞ്ചുവട്ടം ലോകചാമ്പ്യനായ മേരി കോം 48 കിലോഗ്രാം വിഭാഗം ക്വാര്‍ട്ടറില്‍ ചൈനയുടെ വു യുവിനെ തോല്‍പ്പിച്ചാണ് (50) സെമിയില്‍ കടന്നത്. ഇതോടെ മണിപ്പൂരി താരം ലോകചാമ്പ്യന്‍ഷിപ്പില്‍ ഏഴാമത്തെ മെഡല്‍ ഉറപ്പാക്കി. ഉത്തര കൊറിയയുടെ കിം ഹയാങ്ങാണ് സെമിയില്‍ മേരികോമിന്റെ എതിരാളി. കൊറിയയുടെ ബാക് ചൊറോങ്ങിനെ തോല്‍പ്പിച്ചാണ് ഹയാങ് സെമിയിലെത്തിയത്.

Top