കൊച്ചി: അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശിഖ ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാരും അടിമാലി ഗ്രാമപഞ്ചായത്തും ഇന്ന് വിശദീകരണം നല്‍കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ചതോടെയാണ് അടിമാലിയിലെ വയോധികരായ മറിയക്കുട്ടിയും അന്നക്കുട്ടിയും ചര്‍ച്ചകളില്‍ നിറഞ്ഞത്. വിഷയം വിവാദമായതോടെ മറിയക്കുട്ടിയ്ക്ക് ഭൂമിയും വീടുമുണ്ടെന്ന് ദേശാഭിമാനി വ്യാജ വാര്‍ത്ത കൊടുത്തിരുന്നു. മറിയക്കുട്ടിക്ക് സഹായവുമായി സുരേഷ് ഗോപി വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
പെന്‍ഷന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കിയിട്ടുണ്ടെന്നും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാനായി കേരളം മദ്യ സെസ് പിരിക്കുന്നുണ്ടെന്നും മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ പറയുന്നു. ഇതുവരെ പിരിച്ച തുക പെന്‍ഷന്‍ നല്‍കാന്‍ മതിയായതാണ്. പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കണം. ഭാവിയില്‍ പെന്‍ഷന്‍ കുടിശ്ശിക വരുത്തരുതെന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.