ലോകസഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യം പ്രതിസന്ധിയിൽ , ഇന്ത്യ സഖ്യത്തിലെ കക്ഷികൾ സി.പി.എമ്മിന് സീറ്റ് വിട്ടു നൽകിയില്ലങ്കിൽ അത് ചില മണ്ഡലങ്ങളിൽ കനത്ത പരാജയത്തിനാണ് ഇടയാക്കുക. 48 ലോകസഭാംഗങ്ങളെയും 19 രാജ്യസഭാംഗങ്ങളെയും തിരഞ്ഞെടുക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. അതായത് 80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പി കഴിഞ്ഞാല്‍ രണ്ടാമത് വരുന്നത് മഹാരാഷ്ട്രയാണ്. ഇവിടെ നിന്നും പരമാവധി എം.പിമാരെ വിജയിപ്പിക്കുക എന്നത് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍ ഡി.എ സഖ്യത്തിനും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും എന്‍.സി.പി ശരദ് പവാര്‍ വിഭാഗവും നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിനും ഏറെ നിര്‍ണ്ണായകമാണ്.(വീഡിയോ കാണുക)