ജയ്പൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്ത് കറങ്ങി നടക്കുന്നവര്‍ക്ക് വ്യതസ്ത ശിക്ഷാ രീതിയുമായി പൊലീസ്. പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി കറങ്ങി നടക്കുന്നവരെ പിടികൂടിയാല്‍ മസക്കലി കേള്‍പ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പൊലീസ്. ദില്ലി 6 എന്ന ബോളിവുഡ് സിനിമയ്ക്ക് വേണ്ടി എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ മസക്കലി എന്ന ഗാനം റീമിക്സ് ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. റഹ്മാന്റെ സംഗീതത്തെ റീമിക്സ് ചെയ്ത് നശിപ്പിച്ചുവെന്ന് ആരോപിച്ച് ആരാധകരും റഹ്മാന്‍ തന്നെയും രംഗത്തെത്തിയിരുന്നു.
പാട്ടിലെ റീമിക്സ് മോശമായെന്ന് തന്നെയാണ് മിക്കവരുടെയും അഭിപ്രായം. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ പിടിച്ചുനിര്‍ത്തി ഈ ഗാനം പലതവണ കേള്‍പ്പിക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ട്വിറ്ററിലൂടെ ജയ്പൂര്‍ പൊലീസിന്റേതാണ് ഇത്തരമൊരു വിചിത്രമായ മുന്നറിയിപ്പ്. നിങ്ങള്‍ അനാവശ്യമായി പുറത്ത് കറങ്ങി നടക്കുന്നത് കണ്ടാല്‍ പിടിച്ച് ഒരു മുറിയിലിരുത്തി മസക്കലി 2.0 വീണ്ടും കേള്‍പ്പിച്ചുകൊണ്ടിരിക്കുമെന്നാണ് ട്വീറ്റില്‍ പറയുന്നത്.
मत उडियो, तू डरियो
ना कर मनमानी, मनमानी
घर में ही रहियो
ना कर नादानीऐ मसक्कली, मसक्कली#StayAtHome #JaipurPolice #TanishkBagchi #Masakali2 #ARRahman @arrahman @juniorbachchan @sonamakapoor @RakeyshOmMehra pic.twitter.com/lYJzXvD8i4
— Jaipur Police (@jaipur_police) April 9, 2020