ആദ്യ എസ്‌യുവിയുമായി മസെരാട്ടി ലെവന്റെ ഇന്ത്യയില്‍ ; എക്‌സ്‌ഷോറൂം വില 1.45 കോടി

maserati levante

പുതിയ എസ്‌യുവിയുമായി മസെരാട്ടി ഇന്ത്യയില്‍. 1.45 കോടി രൂപയാണ് ലെവന്റെ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ എസ്‌യുവിയാണ്‌ ലെവന്റെ.

ഗ്രാന്‍ലൂസ്സോ, ഗ്രാന്‍സ്‌പോര്‍ട് എന്നീ രണ്ട് വകഭേദങ്ങളിലാണ് പുതിയ ലെവന്റെ എസ്‌യുവിയുടെ എത്തുന്നത്.
ബംഗളൂരു, മുംബൈ, ദില്ലി ഡീലര്‍ഷിപ്പുകള്‍ മുഖേന ഉപഭോക്താക്കള്‍ക്ക് പുതിയ ലെവന്റെയെ സ്വന്തമാക്കാം.

രാജ്യാന്തര വിപണികളില്‍ 3.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ ലെവന്റെ ലഭ്യമാകുന്നുണ്ടെങ്കില്‍ ഇന്ത്യയില്‍ ഡീസല്‍ പരിവേഷത്തില്‍ മാത്രമാണ് എസ്‌യുവി ഒരുങ്ങുന്നത്.

271 bhp കരുത്തും 600 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിനാണ് മസെരാട്ടി ലെവന്റെയുടെ പവര്‍ഹൗസ്. ഗില്‍ബി, ക്വാത്രോപോര്‍ത്തെ മോഡലുകളും ഇതേ എഞ്ചിനിലാണ് അണിനിരക്കുന്നത്. മണിക്കൂറില്‍ 230 കിലോമീറ്ററാണ് മസെരാട്ടി ലെവന്റെയുടെ പരമാവധി വേഗത.

ഓട്ടോ നോര്‍മല്‍, ഓട്ടോ സ്‌പോര്‍ട്, ഓട്ടോമാനുവല്‍, ഓട്ടോ ഓഫ്‌റോഡ് എന്നിവയാണ് ലെവന്റെയില്‍ ഒരുങ്ങുന്ന ഡ്രൈവ് മോഡുകള്‍. പരമ്പരാഗത ഹൈഡ്രോളിക് സ്റ്റീയറിംഗ്, ടോര്‍ഖ് വെക്ടറിംഗ് ചാസി, Q4 ഓള്‍വീല്‍ഡ്രൈവ് സംവിധാനം എന്നിവ മസെരാട്ടി എസ്‌യുവിയുടെ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

അഡ്വാന്‍സ്ഡ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റം പാക്കേജാണ് മസെരാട്ടി ലെവന്റെ എസ്‌യുവിയുടെ പ്രധാന സുരക്ഷാ സംവിധാനം.

Top