ക്വാത്രോപോര്‍ത്തെ ജിടിഎസുമായി മാസെരാട്ടി ഇന്ത്യയില്‍; വില 2.7 കോടി രൂപ

ന്ത്യന്‍ വാഹന വിപണിക്ക് പുതിയ താരത്തെ അവതരിപ്പിച്ചിരിക്കുകയാണ് മാസെരാട്ടി.

മാസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയില്‍ പുറത്തിറങ്ങി.

2.7 കോടി രൂപ പ്രാരംഭവിലയിലാണ് പുതിയ ക്വാത്രോപോര്‍ത്തെ ജിടിഎസ് വിപണിയില്‍ എത്തിയിരിക്കുന്നത്.

ഗ്രാന്‍ലൂസ്സോ, ഗ്രാന്‍സ്‌പോര്‍ട് എന്നീ രണ്ട് വേരിയന്റുകളിലാണ് പുതിയ ക്വാത്രോപോര്‍ത്തെ ജിടിഎസിനെ മാസെരാട്ടി അണിനിരത്തുന്നത്.

പരിഷ്‌കരിച്ച ഫ്രണ്ട് റിയര്‍ ബമ്പര്‍ ഡിസൈന്‍, ഗ്ലെയര്‍ഫ്രീ ഹൈ ബീം അസിസ്റ്റിനൊപ്പമുള്ള പുതിയ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് 2018 ക്വാത്രോപോര്‍ത്തെയുടെ പ്രധാന സവിശേഷതകള്‍.

ക്വാത്രോപോര്‍ത്തെയുടെ സ്‌പോര്‍ടി വേരിയന്റാണ് ഗ്രാന്‍സ്‌പോര്‍ട്. ഫ്രണ്ട് പ്രൊഫൈലും, സൈഡ് ഇന്‍ടെയ്ക്കുകളും, എയറോഡൈനാമിക് സ്പ്ലിറ്ററുകളും, സെന്‍ട്രല്‍ സ്‌പോയിലറും ഉള്‍പ്പെടുന്നതാണ് ഗ്രാന്‍സ്‌പോര്‍ട് വേരിയന്റിന്റെ പ്രത്യേകത.

ആറ് എയര്‍ബാഗുകള്‍, ആക്ടിവ് ഹെഡ്‌റെസ്റ്റുകള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്ടിവ് സ്‌പോട് അസിസ്റ്റ് ഉള്‍പ്പെടുന്നതാണ് 2018 മാസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ സുരക്ഷാ സംവിധാനങ്ങള്‍.

522 bhp കരുത്തും 710 Nm torque ഉത്പാദിപ്പിക്കുന്ന 3.8 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനിലാണ് 2018 ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ വരവ്. മണിക്കൂറില്‍ 310 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത.

Top