കാസര്‍ഗോഡ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ബുധനാഴ്ച 128 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 4532 ആയി.
ലോക്ഡൗണ്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച അഞ്ച് കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ആദൂര്‍ (1), മേല്‍പറമ്പ് (1), ബേക്കല്‍ (1), നീലേശ്വരം (1), ചന്തേര (1) സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ കേസുകളിലായി ആറുപേരെ അറസ്റ്റു ചെയ്തതായും മൂന്നുവാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
അതേസമയം, നിരോധനം ലംഘിച്ച് യാത്രചെയ്തതിന് ജില്ലയില്‍ ഇതുവരെ 2568 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 3236 പേരാണ് അറസ്റ്റിലായത്. 1102 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.