ഇസ്ലാമബാദ് : ജയ്ഷെ തലവന്‍ മസൂദ് അസര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ജയ്ഷെ മുഹമ്മദ്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജയ്ഷെ മുഹമ്മദിന്റെ പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയില്‍ പറയുന്നു.
Masood Azhar is still alive some people only want him to come on media and say “India is again wrong” https://t.co/WjfpUmVEbj
— Hamid Mir (@HamidMirPAK) March 3, 2019
എന്നാൽ പാക് സൈന്യമോ, സർക്കാരോ ഇക്കാര്യത്തിൽ ഒരു വിശദീകരണമോ സ്ഥിരീകരണമോ നൽകിയിട്ടില്ല.
ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചതായി ആദ്യം റിപ്പോർട്ട് ചെയ്തത് സിഎൻഎൻ ന്യൂസ് 18 ചാനലാണ്. സ്രോതസ്സുകളെ ഉദ്ധരിച്ചാണ് വാർത്തയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. പാകിസ്ഥാനിൽ റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിലാണ് മസൂദ് അസറെന്നും ആരോഗ്യനില തീരെ മോശമായതിനാൽ ദിവസവും ഡയാലിസിസ് നടത്തുകയാണെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.