പാക് അധീന കശ്മീരില്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് അധികാരം കൈമാറണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം

protest

ഇസ്ലാമാബാദ്: ആസാദ് ജമ്മു ആന്‍ഡ് കാഷ്മീര്‍ കൗണ്‍സിലിന്റെ ഭരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാക് അധീന കശ്മീരില്‍ പാക്കിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം. പാക് പ്രധാനമന്ത്രിക്കാണ് കൗണ്‍സിലിന്റെ നിയന്ത്രണാധികാരം.

1974ലെ ഭരണഘടന ഭേദഗതി ചെയ്യണമെന്നും പാക് അധീന കശ്മീരില്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് അധികാരം കൈമാറണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. കശ്മീരിലെ ജനങ്ങളെ കൗണ്‍സിലിന്റെ തണലില്‍ പാക്കിസ്ഥാന്‍ ഭരിക്കുകയാണെന്നും ഇത് തകര്‍ക്കപ്പെടണമെന്നും യുണൈറ്റഡ് കശ്മീര്‍ പിപ്പിള്‍സ് നാഷണല്‍ പാര്‍ട്ടി നേതാവ് ഇഷ്ത്യാഖ് അഹമ്മദ് പറഞ്ഞു. പാക് അധീന കശ്മീരിനെ പാക്കിസ്ഥാന്റെ പ്രവിശ്യയാക്കുന്നത് ഭരണാധികാരികള്‍ എതിര്‍ത്തതോടെയാണ് പ്രക്ഷോഭം ശക്തമാക്കിയത്.

Top