ബ്രസീലില്‍ വന്‍ വാഹനാപകടം. വിനോദസഞ്ചാരികളുമായി പോയ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 25 പേര്‍ മരിച്ചു. ബ്രസീലിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബഹിയയിലാണ് ദാരുണമായ അപകടമുണ്ടായത്.
അപകടകാരണം അറിവായിട്ടില്ല. വാഹനങ്ങളിലൊന്ന് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാവാം അപകടമുണ്ടായതെന്ന് ഫെഡറല്‍ ഹൈവേ പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, എന്നാല്‍ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ ജേക്കബിന മേയര്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ഞായറാഴ്ച രാത്രി പ്രാദേശിക സമയം 10.30 ഓടെ സാവോ ജോസ് ഡോ ജാക്യുപ്പെ നഗരത്തിന് സമീപമുള്ള ഹൈവേയിലാണ് അപകടം. ബഹിയയുടെ വടക്കന്‍ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രമായ ഗ്വാരാജുബ ബീച്ച് സന്ദര്‍ശിച്ച ശേഷം മിനിബസ് യാക്കോബിന നഗരത്തിലേക്ക് മടങ്ങുകയായിരുന്നെന്ന് ഫോള്‍ഹ ഡി എസ് പൗലോ പത്രം റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ 6 ആറ് പേര്‍ക്ക് പരിക്കേറ്റു.