തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷപരിതം . കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു . പൊലീസ് ലാത്തി വീശി. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.

പ്രകോപിതരായ സമരക്കാരെ പൊലീസ് തല്ലി ഓടിച്ചു. സംഘർഷത്തെ തുടർന്ന് പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തിയിരുന്നു. ഷാഫി പറമ്പിൽ സാഹചര്യം തണുപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല.

‘ബോധപൂർവം ടിയർ ഗ്യാസും ഷെല്ലും എറിയുകയായിരുന്നു. പൊലീസുകാരോട് ഇത് നിർത്തണമെന്നും പ്രവർത്തകരെ താൻ നിയന്ത്രിച്ചുകൊള്ളാമെന്ന് പറഞ്ഞിട്ടും വീണ്ടും ടിയർ ഗ്യാസ് എറിയുകയായിരുന്നു. ഒരു സമരത്തേയും ഉൾക്കൊള്ളാൻ പിണറായി വിജയൻ തയാറല്ലെങ്കിൽ പൊലീസിനേയും പിണറായിയെയും അംഗീകരിക്കാൻ ഞങ്ങളും തയാറല്ല’- ഷാഫി പറമ്പിൽ പറഞ്ഞു.

Top