ആന്ധാപ്രദേശിലെ കൊവിഡ് കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അഗ്നിബാധയുണ്ടായത്. വിജയവാഡയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ഹോട്ടല്‍ കൊവിഡ് ചികിത്സാ കേന്ദ്രമായാണ് ഉപയോഗിച്ചിരുന്നത്. ഇവിടെയാണ് തീ പിടുത്തമുണ്ടായത്.
നിരവധി പേര്‍ ഹോട്ടലില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സംഭവസ്ഥലത്ത് നിരവധി ഫയര്‍ യണിറ്റുകള്‍ എത്തിയിട്ടുണ്ട്. തീപിടുത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.