ചണ്ഡീഗഢ്-ഷിംല ദേശീയ പാതയില്‍ വന്‍ മണ്ണിടിച്ചില്‍

ന്യൂഡല്‍ഹി: ചണ്ഡീഗഢ്-ഷിംല ദേശീയ പാതയില്‍ വന്‍ മണ്ണിടിച്ചില്‍.

പെട്ടന്നുള്ള മണ്ണിടിച്ചിലില്‍ ആറോളം വാഹനങ്ങളും സമീപത്തിന്റെ ക്ഷേത്രത്തിന്റെ ഭാഗവും തകര്‍ന്നു. ഷിംലയ്ക്കടുത്ത ദല്ലി ടണലിന് സമീപത്താണ് സംഭവം നടന്നത്.

വെള്ളിയാഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് റോഡ് പൂര്‍ണമായും തടസപ്പെട്ടിരുന്നു. നിരവധി വാഹനങ്ങളാണ് ഇവിടെ നിര്‍ത്തിയിട്ടിരുന്നത്. തുടര്‍ന്ന് മലയുടെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്ന് റോഡിലേക്ക് പതിക്കുകയും ചെയ്തു.

വീഴ്ചയുടെ ശക്തിയില്‍ റോഡിലെ വാഹനങ്ങള്‍ താഴ്ചയിലേക്ക് പതിക്കുന്നതും എ.എന്‍.ഐ പുറത്ത് വിട്ട വീഡിയോയില്‍ കാണാം.

Top