ഡല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യസൂത്രധാരന്‍ ലളിത് ഝാ. മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. സാങ്കേതിക തെളിവ് ശേഖരണത്തില്‍ ഇത് പൊലീസിന് വെല്ലുവിളിയാകും. രാജസ്ഥാനില്‍വച്ച് മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചുവെന്നാണ് ഇയാളുടെ മൊഴി. അതേ സമയം മൊബൈല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞുവെന്ന മൊഴി പൂര്‍ണമായി വിശ്വാസത്തിലെടുക്കത്ത നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ മഹേഷിനെയും കൈലാഷിനെയും തെളിവ് നശിപ്പിക്കാന്‍ സഹായിച്ചതിന് പ്രതിചേര്‍ക്കാന്‍ സാധ്യതയുണ്ട്.
പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഇന്നലെയാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കര്‍ഥ്യവ് പഥ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി മാറ്റി. കേസില്‍ ആറു പേരാണ് ഉള്ളതെന്നാണ് ദില്ലി പൊലീസ് പറഞ്ഞിരുന്നത്. ഇയാള്‍ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായതായി പൊലീസ് വ്യക്തമാക്കുന്നു.