തിരുവനന്തപുരം : വിശ്വാസങ്ങളെ മുറുകെ പിടിക്കാന്‍ ആഹ്വാനം ചെയ്യുന്ന ചിദാനന്ദപുരി സ്വാമികള്‍ക്ക് പിന്തുണയുമായി മാതാ അമൃതാനന്ദമയി മഠം രംഗത്ത്.
സ്വാമി ചിദാനന്ദപുരിയടക്കമുള്ള സന്യാസി ശ്രേഷ്ഠന്മാര്ക്കെതിരേ സര്‍ക്കാരും സിപിഎമ്മും നടത്തുന്ന അധിക്ഷേപങ്ങളെ മഠം ശക്തമായി അപലപിച്ചു.
ധര്‍മ്മമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന എല്ലാവരും ശക്തമായി തന്നെ ഇതിനെതിരെ പ്രതികരിക്കുമെന്നും മഠം പ്രതിനിധി സ്വാമി തുരിയാനന്ദപുരി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും,സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് ചിദാനന്ദപുരി സന്യാസിയല്ല എന്ന പരാമര്‍ശം നടത്തിയത്. ഒപ്പം അദ്ദേഹം ആര് എസ് എസുകാരനാണെന്നും പറഞ്ഞിരുന്നു.