കൊല്ലം: ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിക്കെട്ട് നിരോധിക്കണമെന്ന് ആത്മീയ നേതാവ് മാതാ അമൃതാനന്ദമയി. എല്ലാ വര്‍ഷവും ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.
വെടിക്കെട്ട് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം. ഇതിന് സര്‍ക്കാരും ക്ഷേത്ര ഭാരവാഹികളുമാണ് മുന്‍കൈ എടുക്കേണ്ടതെന്ന് അമൃതാനന്ദമയി പ്രസ്താവനയില്‍ പറഞ്ഞു.
നൂറുകണക്കിനാളുകളുടെ ജീവനെടുത്ത പരവൂരിലെ ദുരന്തം തന്നെ ഞെട്ടിച്ചുവെന്നും അമൃതാനന്ദമയി പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം അമൃതാനന്ദമയി മഠം പ്രഖ്യാപിച്ചു.
പരുക്കേറ്റവര്‍ക്കായി കൊച്ചിയില്‍ അമൃത ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുമെന്നും മഠം അറിയിച്ചു.