ഗാന്ധിനഗര്‍: പടിഞ്ഞാറന്‍ തീരത്ത് വായു ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ഗുജറാത്തില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കി.
മറ്റന്നാള്‍ പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര, നാവിക സേനകളുടെയും തീര സംരക്ഷണ സേനയുടേയും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍.
അറബിക്കടലില്‍ രൂപപ്പെട്ട വായു ചുഴലിക്കാറ്റ് മഹാരാഷ്ട്ര ഗോവ തീരത്തുകൂടി ഗുജറാത്ത് തീരത്തേക്ക് അടുക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് വ്യാഴാഴ്ച്ച ഗുജറാത്ത് തീരത്തു കൂടി കരയില്‍ പ്രവേശിക്കും. ചുഴലിക്കാറ്റിന് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.