വയനാട്: വയനാട്ടിലെ കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ നാലാമത്തെ തവണയാണ് കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. പ്രദേശവാസികളെ മുഴുവന്‍ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും ഇന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കവളപ്പാറയില്‍ ഇനി 50 പേരെയാണ് കണ്ടെത്തുവാനുള്ളത്. പുത്തുമലയില്‍ ഏഴുപേരെയും കണ്ടെത്താനുണ്ട്.