കോട്ടയം മുതല്‍ വയനാട് വരെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : കോട്ടയം മുതല്‍ വയനാട് വരെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കേരളത്തിലും കര്‍ണാടകത്തിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ശ്രീലങ്കയുടെ തെക്കുകിഴക്കായി ന്യൂനമര്‍ദം രൂപംകൊണ്ടത്.

ഇത് ശക്തിപ്രാപിച്ച് 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് പ്രവചനം. ഞായറാഴ്ച്ച പുലര്‍ച്ചെയോടെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളാ തീരത്തും കന്യാകുമാരിയിലും മണിക്കൂറില്‍ 30 മുതല്‍ 40 കിമി വരെ വേഗത്തില്‍ കാറ്റ് വീശും.

Top