തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്തിരുന്നു. പിന്നാലെയാണ് അഞ്ച് ദിവസം തുടര്‍ച്ചയായി മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയത്.