കസ്റ്റഡി മരണം; മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുടപ്പന സെന്റ് മേരീസ് ഓര്‍ത്തോഡക്സ് പള്ളിയില്‍ വച്ചാണ് സംസ്‌കാരം. മരിച്ച് കഴിഞ്ഞ് 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മത്തായിയുടെ മൃതദേഹം സംസ്‌കരിക്കുന്നത്.

മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീബ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
സിബിഐ കേസ് ഏറ്റെടുത്താല്‍ മാത്രമേ മൃതദേഹം സംസ്‌കരിക്കൂ എന്നായിരുന്നു മത്തായിയുടെ കുടുംബക്കാര്‍ പറഞ്ഞിരുന്നത്.

ഹര്‍ജി പരിഗണിച്ച കോടതി കേസ് സിബിഐക്ക് വിട്ടു. തുടര്‍ന്ന് വെള്ളിയാഴ്ച സിബിഐയുടെ നേതൃത്വത്തില്‍ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു.

Top