മാസപ്പടി വിവാദം; CMRL മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് മാത്യു കുഴല്‍ നാടന്‍. കമ്പനി നഷ്ടത്തിലാണെന്നും ഇല്‍മനൈറ്റ് ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ തേടിയും 2017ല്‍ മുഖ്യമന്ത്രിക്ക് സിഎംആര്‍എല്‍ നിവേദനം സമര്‍പ്പിച്ചതായി കുഴല്‍നാടന്‍ വ്യക്തമാക്കി. 2017 ല്‍ 75 കോടിയുടെ നഷ്ടക്കണക്ക് നിരത്തിയ സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ ഇടപെടലില്‍ 4 വര്‍ഷത്തിനിടെ 56 കോടിയുടെ ലാഭത്തില്‍ എത്തിയെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

കുട്ടനാട് വെള്ളപ്പൊക്കത്തിന്റെ പേരില്‍ തോട്ടപ്പള്ളിയിലെ മണല്‍ നീക്കം ചെയ്ത്തിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായി. ഇതിന്റെ ലാഭം കൊയ്തത് സിഎംആര്‍എല്‍ ആണെന്നും അതിന്റെ പ്രതിഫലമാണ് എക്സാലോജിക്കിന് ലഭിച്ചതെന്നും കുഴല്‍നാടന്‍ തുറന്നടിച്ചു.

Top