വണ്ടിപ്പെരിയാര്‍ കേസില്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ അട്ടിമറി നടന്നു; മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേസില്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ അട്ടിമറി നടന്നെന്ന് എംഎല്‍എ ആരോപിച്ചു. ഇടുക്കിയില്‍ നിന്ന് കൊടുത്ത മൂന്ന് പേരുകള്‍ പരിഗണിച്ചില്ല. പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാന്‍ പീരുമേട് എംഎല്‍എ ഇടപെട്ടെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. പ്രതിയെ പിടികൂടുന്നതിലെ പൊലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പീരുമേട് ഡിവൈഎസ്പി ഓഫീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മകളെ മാപ്പ് എന്ന പേരില്‍ വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് സ്ത്രീജ്വാല സംഘടിപ്പിച്ചിട്ടുണ്ട്.

Top