മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണം; ആവശ്യവുമായി എ.കെ ബാലന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എം എല്‍ എ മാത്യു കുഴല്‍നാടനും പ്രതിപക്ഷത്തിനുമെതിരെ എ.കെ ബാലന്‍ രംഗത്ത്. മാസപ്പടി വിവാദത്തില്‍ വീണ വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിലാണ് മറുപടി. പ്രതിപക്ഷത്തിനും നേതാക്കള്‍ക്കും രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കലാണ് പണി. ഐജിഎസ്ടി അടച്ചെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയതാണ്. കുഴല്‍നാടനോട് ഞാന്‍ ആദ്യമേ പറഞ്ഞതാണ് എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്ന്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് എ.കെ ബാലന്‍ ആവശ്യപ്പെട്ടു.

മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന് മറുപടിയുമായി സര്‍ക്കാര്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ കമ്പനി നികുതി അടച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ധനമന്ത്രിക്കുള്ള കത്തിലാണ് മറുപടി നല്‍കിയത്. ധനവകുപ്പ് മറുപടി നല്‍കിയില്ലെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു

സിഎംആര്‍എല്ലില്‍ നിന്നും ലഭിച്ച 1.72 കോടി രൂപക്കും കര്‍ണ്ണാടകയില്‍ ഐജിഎസ് ടി അടച്ചെന്നാണ് കണ്ടത്തെലെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. മാസപ്പടി വിവാദത്തിന് മുമ്പെ സിഎംആര്‍ല്ലുമായുള്ള ഇടപാട് നടന്നപ്പോള്‍ തന്നെ നികുതി അടച്ചെന്നാണ് റിപ്പോര്‍ട്ട്.കര്‍ണ്ണാടകയില്‍ അടച്ച ഐജിഎസ് അടി സിഎംആര്‍എല്ലിന്റെ നികുതി രേഖകളിലുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം.

Top