മാത്യു.ടി. തോമസ് മാറാന്‍ തയ്യാറായില്ല, പാര്‍ട്ടിയില്‍ ഭൂരിപക്ഷ പിന്തുണ തനിക്കെന്ന്: കെ.കൃഷ്ണന്‍ക്കുട്ടി

mathew-t-thomas-k-krishnan

തിരുവനന്തപുരം: പാര്‍ട്ടിയില്‍ ഭൂരിപക്ഷ പിന്തുണ തനിക്കെന്ന് കെ.കൃഷ്ണന്‍ക്കുട്ടി.

മൂന്ന് എംഎല്‍എമാരില്‍ രണ്ടു പേര്‍ തനിക്കൊപ്പമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും മാത്യു.ടി. തോമസ് മാറാന്‍ തയ്യാറായില്ലെന്നും ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി മാത്യു ടി തോമസിനെ മാറ്റാന്‍ ധാരണയായിരുന്നു. തീരുമാനം മാത്യു.ടി.തോമസ് അംഗീകരിച്ചെന്നായിരുന്നു ഡാനിഷ് അലി വ്യക്തമാക്കിയിരുന്നത്.

മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ജെഡിഎസ്സ് കത്ത് നല്‍കിയിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രി മാറണമെന്ന് ധാരണ ഉണ്ടായിരുന്നു എന്ന് ദേവഗൗഡ വ്യക്തമാക്കുകയും ചെയ്തിരുന്നു. കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് ലഭിച്ചിരുന്നു.

Top