തിരുവനന്തപുരം: ജലസേചന വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഇന്ന് രാജി വച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയന് മാത്യു ടി.തോമസ് ഇന്ന് നേരിട്ട് രാജിക്കത്ത് കൈമാറും. നാളെ വൈകിട്ടോടെ കെ. കൃഷ്ണന്‍കുട്ടിയോടെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന.
ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. വെള്ളിയാഴ്ച ബംഗ്‌ളൂരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന് ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ കത്ത് മുഖ്യമന്ത്രിയെ ഏല്‍പിച്ചു കഴിഞ്ഞു.
മന്ത്രിസ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നാണ് മാത്യു ടി തോമസ് വിഭാഗം പറയുന്നത്. കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകുമ്പോള്‍, അദ്ദേഹം വഹിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം മാത്യു ടി തോമസിന് നല്‍കണമെന്നും ഈ വിഭാഗം ആവശ്യമുന്നയിച്ചിരുന്നു.