ജനതാദള്‍ എസില്‍ പിളര്‍പ്പില്ലെന്ന് മാത്യു ടി തോമസ്; വിമത നീക്കത്തിന് പിന്തുണയില്ല

തിരുവനന്തപുരം: ജനതാദള്‍ എസില്‍ പിളര്‍പ്പില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ്. വിമത നീക്കത്തിന് പാര്‍ട്ടിയില്‍ യാതൊരു പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ യോഗത്തിലും സി.കെ നാണു എംഎല്‍എ പങ്കെടുത്തില്ല. അതേസമയം എല്‍ജെഡിയുമായി ലയന ചര്‍ച്ച തുടരാന്‍ ജനതാദള്‍ നേതൃയോഗം തീരുമാനിച്ചു.

മാത്യു ടി. തോമസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിക്ക് ബദലായി പുതിയ കമ്മിറ്റി പ്രഖ്യാപിച്ച സി.കെ. നാണുവിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ നീക്കത്തിന് പിന്നാലെയാണ് ജനതാദള്‍ എസ് ഒദ്യോഗിക വിഭാഗം നേതൃയോഗം ചേര്‍ന്നത്. പാര്‍ട്ടിയുടെ മുഴുവന്‍ ജനപ്രതിനിധികളും 4 പേരൊഴികെയുള്ള ഭാരവാഹികളും തങ്ങള്‍ക്കൊപ്പമാണെന്ന് മാത്യു ടി തോമസ് അവകാശപ്പെട്ടു.

നിലവില്‍ എല്‍ഡിഎഫില്‍ ഘടകകക്ഷിയായ എം.വി ശ്രേയാംസ് കുമാറിന്റെ എല്‍ജെഡിയുമായി ലയന ചര്‍ച്ചകള്‍ തുടരാന്‍ നേതൃയോഗം തീരുമാനിച്ചു. മന്ത്രി കെ.കൃഷ്ണന്‍കുട്ടി, മാത്യു ടി. തോമസ് എംഎല്‍എ എന്നിവര്‍ ലയന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

Top