അഡ്ലൈഡ് : ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മാത്യു വാഡെ ഓസ്ട്രേലിയയെ നയിക്കും.പരിക്കിനെ തുടര്‍ന്ന് സ്റ്റീവ് സ്മിത്ത് ഒഴിവായതിനെത്തുടര്‍ന്നാണ് പുതിയ നായകനെ തെരഞ്ഞെടുത്തത്.പാകിസ്താനെതിരായ അവസാന ഏകദിനത്തിനിടെയാണ് സ്മിത്തിന് കണങ്കാലിന് പരിക്കേറ്റത്.
ആഭ്യന്തരക്രിക്കറ്റില്‍ വിക്ടോറിയ നായകനായി തിളങ്ങിയത് പരിഗണിച്ച് മാത്യു വാഡെയെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ദേശീയ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് വ്യക്തമാക്കി.
പരിക്കേറ്റ് സ്മിത്തിന് പകരം 21 കാരനായ, ക്വീന്‍സ് ലന്‍ഡ് താരം സാം ഹീസ് ലെറ്റിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപനായകനെ പ്രഖ്യാപിച്ചിട്ടില്ല. 30 ന് ഓക്ലന്ഡിലാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.