‘ഐന്‍സ്റ്റീന്‍’ ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചു; പുലിവാല് പിടിച്ച് പീയുഷ് ഗോയല്‍

piyush goyal

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന് പിന്നാലെ അബദ്ധം പറഞ്ഞ് പുലിവാല് പിടിച്ച് വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. ടിവിയില്‍ കാണുന്ന കണക്കുകള്‍ക്ക് പിന്നാലെ പോകരുതെന്നും കണക്കുകൂട്ടിക്കൊണ്ടിരുന്നെങ്കില്‍ ‘ഐന്‍സ്റ്റീന്‍’ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കില്ലായിരുന്നെന്നുമാണ് പീയൂഷ് ഗോയല്‍ പറഞ്ഞത്.

ഐസക് ന്യൂട്ടണ്‍ തന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ ഗുരുത്വാകര്‍ഷണത്തെക്കുറിച്ച് അദ്ദേഹം ബോധവാനായി എന്ന വിഖ്യാതമായ സംഭവം നിലവിലിരിക്കെയാണ് പീയൂഷ് ഗോയല്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചെന്ന ബഹുമതി ഐന്‍സ്റ്റീന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.

കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു പീയുഷ് ഗോയലിന്റെ രസകരമായ പ്രസ്താവന. ടെലിവിഷനില്‍ കാണുന്ന ‘അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പദ്‌വ്യവസ്ഥ’,’ജിഡിപി വളര്‍ച്ച അഞ്ച് ശതമാനം’ എന്നു തുടങ്ങിയ കണക്കുകൂട്ടലുകളിലേക്ക് ജനങ്ങള്‍ പോകരുതെന്നും, കണക്കുകൂട്ടിക്കൊണ്ടിരുന്നെങ്കില്‍ ‘ഐന്‍സ്റ്റീന്‍’ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കില്ലായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. രാജ്യം നേരിടുന്ന വളര്‍ച്ചാ മുരടിപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കുയായിരുന്നു കേന്ദ്രമന്ത്രി.

Top