കൃഷിമന്ത്രിയുടെ പ്രതികരണത്തില്‍ ദുഖമുണ്ടെന്ന് മറ്റത്തൂരിലെ കര്‍ഷകര്‍

തൃശൂർ: കൃഷിമന്ത്രിയുടെ പ്രതികരണത്തില്‍ ദുഖമുണ്ടെന്ന് മറ്റത്തൂരിലെ കര്‍ഷകര്‍. കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാതെ മന്ത്രി തെറ്റിദ്ധരിച്ചെന്ന് കര്‍ഷകര്‍. തൃശൂര്‍ മറ്റത്തൂരിലെ കര്‍ഷകരാണ് പരാതി ഉന്നയിച്ചത്. കാര്‍ഷിക വിഭവങ്ങള്‍ വാങ്ങാന്‍ ആളില്ലാതായെന്നായിരുന്നു പരാതി. ഇരുപത് ടണ്ണോളം മത്തനും കുമ്പളവും കെട്ടിക്കിടക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകരുടെ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്നില്ലെന്നായിരുന്നു ആരോപണം.

ഉദ്യോഗസ്ഥന്‍മാരുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയാണെന്ന് കര്‍ഷകര്‍. എന്താണ് ഇതില്‍ സംഭവിച്ചത് എന്നത് കൃത്യമായി പരിശോധിക്കാതെയാണ് കൃഷിമന്ത്രിയുടെ മറുപടി. പ്രതികരണത്തില്‍ ദുഖമുണ്ടെന്നാണ് മറ്റത്തൂരിലെ കര്‍ഷകര്‍ പറഞ്ഞിരിക്കുന്നത്.

വിവരങ്ങള്‍ യഥാസമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്,ഇത് മന്ത്രി പരിശോധിക്കണമെന്ന ആവശ്യം കൂടി കര്‍ഷകര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. വിഎഫ്പിസികെ യാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്.വിഎഫ്പിസികെയുടെ അസിസ്റ്റന്റ് മാനേജരും ഡെപ്യൂട്ടി മാനേജര്‍ ഉള്‍പ്പെടെയുള്ള ആളുകളെ കാര്യങ്ങള്‍ കൃത്യമായി ധരിപ്പിച്ചിട്ടുണ്ട്.

വിളവെടുക്കും മുന്‍പ് തന്നെ എത്ര വിളവ് തങ്ങള്‍ പ്രതീക്ഷിക്കുന്നു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട് അവരാണ് ഹോര്‍ട്ടികോര്‍പിനെ നേരിട്ട് കാര്യങ്ങള്‍ അറിയിക്കേണ്ടത് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതും.പക്ഷെ അത്തരം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ച്ച സംഭവിച്ചോ എന്നാണ് മന്ത്രി പരിശോധിക്കേണ്ടതെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.

 

Top