ഫോക്‌സവാഗന്റെ പോളോയുടെ മാറ്റ് എഡിഷന്‍ വരുന്നു

ര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സവാഗന്റെ പോളോയുടെ മാറ്റ് എഡിഷന്‍ വരുന്നു. ഈ വാഹനം പോളോയുടെ ജി.ടി. വേരിയന്റിന്റെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിറത്തില്‍ മാത്രമായിരിക്കും പുതുമയെന്നാണ് വിവരം. പോളോയുടെ പുതിയ പതിപ്പ് മാറ്റ് ഫിനീഷിങ്ങിലുള്ള ബ്രൗണ്‍ നിറത്തിലാണ് ഒരുങ്ങുന്നത്. ഗ്രില്ലും അതിലെ ജി.ടി. ബാഡ്ജിങ്ങും റെഗുലര്‍ മോഡലിലേതിന് സമാനമാണ്.

എന്നാല്‍, റിയര്‍വ്യൂ മിറര്‍, ഡോര്‍ ഹാന്‍ഡില്‍ എന്നിവയില്‍ കറുപ്പ് നിറം നല്‍കി. പോളോയില്‍ പ്രവര്‍ത്തിക്കുന്ന അതേ 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടി.എസ്.ഐ. പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെയും ഹൃദയം. ഈ എന്‍ജിനില്‍ നല്‍കിയിട്ടുള്ള ടര്‍ബോചാര്‍ജ്ഡ് സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷന്‍ (ടി.എസ്.ഐ) സംവിധാനം കൂടുതല്‍ കരുത്ത് നല്‍കുന്നു. ഈ 1.0 ലിറ്റര്‍ എന്‍ജിന്‍ 108 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

മാറ്റ എഡിഷന് ജി.ടിയുടെ റെഗുലര്‍ മോഡലിനെക്കാള്‍ അല്‍പ്പം വില കൂടുതലായിരിക്കും. പോളോ ജി.ടിക്ക് ഏകദേശം ഒമ്പത് ലക്ഷത്തോളം രൂപയാണ് എക്‌സ്‌ഷോറും വില.

Top