മാത്യു പെറിയുടെ മരണ കാരണം കെറ്റാമൈനിന്റെ അമിതോപയോഗമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

രുമാസം മുമ്പ് അന്തരിച്ച ഹോളിവുഡ് താരം മാത്യു പെറിയുടെ മരണ കാരണം കെറ്റാമൈനിന്റെ അമിതോപയോഗമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആകസ്മികമായ കെറ്റാമൈന്‍ ഉപയോഗം പിന്നീട് അമിതമായതാണ് മരണകാരണം എന്ന് മെഡിക്ക്ല്‍ എക്‌സാമിനര്‍ പറയുന്നു. ഹാലുസിനേഷന്‍ ഇഫക്ട് കൊടുക്കുന്ന ലഹരി മരുന്നാണ് കെറ്റാമൈന്‍. ഡോക്ടര്‍മാര്‍ ഇത് ചില സാഹചര്യങ്ങളില്‍ അനസ്‌തെറ്റിക്കായി ഉപയോഗിക്കാറുണ്ട്. മാത്രമല്ല, വിഷാദരോഗത്തിനും പെയിന്‍ കില്ലറായും കെറ്റാമൈന്‍ ഉപയോഗിക്കുന്നു.

ഏറെ കാലമായി മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കും അടിമായായിരുന്നു മാത്യു പെറി. നിരവധി തവണ അദ്ദേഹം റിഹാബ് ക്ലിനിക്കുകളില്‍ അഭയം തേടിയിട്ടുമുണ്ട്. തന്റെ വേദനയെ കുറയ്ക്കാനും വിഷാദാവസ്ഥയില്‍ നിന്ന് മുക്തനാവാനും കെറ്റാമൈന്‍ ഒരു പരിധിവരെ സഹായിച്ചിരുന്നുവെന്ന് മാത്യു പെറി എഴുതിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ അനന്തരഫലം തന്നെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും അദ്ദേഹം കുറിച്ചിരുന്നു.

ഒക്ടോബര്‍ 29നാണ് മാത്യു പെറി ലോകത്തോട് വിട പറഞ്ഞത്. ലോസാഞ്ചലസിലെ അദ്ദേഹത്തിന്റെ വസതിയില്‍ ബാത്ത് ടബില്‍ മരിച്ച് കിടക്കുന്ന രീതിയില്‍ കണ്ടെത്തുകയായിരുന്നു. പെറിയുടെ സഹായിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പ്രശസ്തമായ ഫ്രണ്ട്‌സ് എന്ന സീരീസിലെ ചാന്‍ഡ്ലര്‍ ബിങ് എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. ഫ്രണ്ട്സിന് പുറമേ ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്‌സ് തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Top