മാത്യു തോമസ്, നസ്ലന്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജോ ആന്‍ഡ് ജോ’ എന്ന സിനിമയുടെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു. ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോ എന്നീ ബാനറുകളില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തെത്തിയിട്ടുണ്ട്.
അരുണ്‍ ഡി ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ചമന്‍ ചാക്കോ, ടിറ്റോ തങ്കച്ചന് എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് റിന്നി ദിവാകരന്, കല നിമേഷ് താനൂര്‍, മേക്കപ്പ് സിനൂപ് രാജ്, വസ്ത്രാലങ്കാരം സുജിത്ത് സി എസ്, സ്റ്റില്‍സ് ഷിജിന് പി രാജ്, പരസ്യകല മനു ഡാവിഞ്ചി, സൗണ്ട് ഡിസൈന്‍ സബീര്‍ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടര്‍ റെജിവാന്‍ അബ്ദുള്‍ ബഷീര്‍.