Maulana Muhammad Idris says Islamic law is good in uniform civilcode

കോഴിക്കോട് : രാജ്യത്ത് ഏകവ്യക്തി നിയമം നടപ്പാക്കുകയാണെങ്കില്‍ ഇസ്ലാമിക നിയമമാകും നല്ലതെന്ന് ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോബോര്‍ഡ് അംഗം മൗലാനാ മുഹമ്മദ് ഇദ്‌രീസ് ബസ്തവി.

ഇസ്ലാമിക നിയമമാണ് ഏറ്റവും നല്ലത്, അല്ലാതെ ചിലര്‍ പറയും പോലെ ഒന്നല്ലന്നും അദ്ദേഹം പറഞ്ഞു. സമസ്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ സമ്മേളനത്തിലായിരുന്നു ഈ പരാമര്‍ശം.

ഒരു സദസ്സില്‍ വെച്ച് മൂന്നു തലാക്ക് ചൊല്ലിയാല്‍ അത് മൂന്ന് തന്നെയാണ്. ഒറ്റരാത്രി കൊണ്ട് അസാധുവാക്കാന്‍ കറന്‍സിയല്ല ശരീഅത്ത് നിയമമെന്ന് അദ്ദേഹം ചൂണ്ടികാട്ടി

ഇസ്ലാം നിയമങ്ങള്‍ പഴഞ്ചനാണെന്ന് മുത്തലക്കിനെ മുന്‍നിര്‍ത്തി ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ വിവാഹ മോചനം നടത്താമെന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റു പാര്‍ലമെന്റില്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഉമര്‍ ഫൈസി മുക്കം ആധ്യക്ഷം വഹിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സയിദ് നാസര്‍ ഹയ് ശിഹാബ് തങ്ങള്‍, എംപി അബ്ദുസമദ് സമദാനി,എം.ഐ ഷാനവാസ് എംപി, അബ്ദുള്‍ ഹമീദ് ഫൈസി അമ്പലമുക്ക്, അബ്ദുസമദ് പൂക്കോട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി,നാസര്‍ ഫൈസി കൂടത്തായി,കെ.പി കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Top