മാവോയിസ്റ്റുകളുടെ സംസ്‌കാരം തടയണം; ഹര്‍ജി നല്‍കി ബന്ധുക്കള്‍

പാലക്കാട്: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സംസ്‌കാരം തടയണമെന്ന് ഹര്‍ജി. കാര്‍ത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയുമാണ് ഹര്‍ജി നല്‍കിയത്. സംഭവത്തില്‍ ശരിയായ അന്വേഷണം വേണമെന്നാണ് ആവശ്യം. അതേസമയം സംസ്‌കാരം നടത്താനുള്ള കീഴ്‌കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

മൃതദേഹം സംസ്‌കരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മണിവാസകത്തിന്റെ ഭാര്യ രംഗത്ത് എത്തിയിരുന്നു. മദ്രാസ് ഹൈക്കോടതിയിലാണ് ഭാര്യ കല ഹര്‍ജി നല്‍കിയത്. അതേസമയം വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങളുടെ കാര്യത്തില്‍ പൊലീസ്, നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും കൊല്ലപ്പെട്ട കാര്‍ത്തിയുടെ കുടുംബം നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Top