ഭുവനേശ്വര്‍: മാവോയിസ്റ്റ് നേതാവ് ഭുവനേശ്വറില്‍ പിടിയില്‍. ഒഡീഷ പൊലീസും പശ്ചിമ ബംഗാള്‍ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലുടെയാണ് മാവോയിസ്റ്റ് നേതാവ് അലിക് ചക്രവര്‍ത്തിയെ പിടികൂടിയത്.
ഒഡീഷയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍നിന്നുമാണ് ഇയാള്‍ പിടിയിലായത്. പശ്ചിമ ബംഗാളില്‍ നിരവധി പൊലീസ് സ്റ്റേഷനുകളിലായി 70 കേസുകള്‍ ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭുവനേശ്വറില്‍നിന്നും വെള്ളിയാഴ്ച ചക്രവര്‍ത്തിയെ പശ്ചിമ ബംഗാളില്‍ എത്തിക്കും.