നിലമ്പൂര്‍: മാവോയിസ്റ്റ് നേതാവ് കന്യാകുമാരിയെ കര്‍ണ്ണാടക പൊലീസില്‍ നിന്ന് കേരള പോലീസ് ആദ്യമായി കസ്റ്റഡിയില്‍ വാങ്ങി.
കര്‍ണാടകയില്‍ കീഴടങ്ങിയ കേരളത്തില്‍ ഇവര്‍ക്കെതിരെ വിവിധ ജില്ലകളിലായി 16 കേസുകളാണുള്ളത്.
2015 ഫെബ്രുവരിയില്‍ വഴിക്കടവിലെ മലപ്പുറവന്‍ അഹമ്മദ് കുട്ടിയെന്നയാളുടെ വീട്ടില്‍ നിരോധിത മാവോയിസ്റ്റ് സംഘടനയില്‍പ്പെട്ട ഗൗഡയുടെ നേതൃത്വത്തിലെത്തിയ സംഘത്തിലുള്‍പ്പെട്ടതിനും 2016 ഏപ്രിലില്‍ പടുക്ക വനത്തിലെ ഈങ്ങാര്‍ കോളനിയില്‍ മാവോയിസ്റ്റ് സോമന്റെ നേതൃത്വത്തില്‍ എത്തി സര്‍ക്കാരിനെതിരെയും തെരഞ്ഞെടുപ്പിനെതിരെയും ആഹ്വാനം നടത്തിയതിനും കന്യാകുമാരിക്കെതിരായുള്ള കേസുകളില്‍ തെളിവെടുപ്പിനായാണ് ഇവരെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
വെസ്റ്റേണ്‍ ഗാട്ട് സ്‌പെഷല്‍ സോണല്‍ കമ്മിറ്റിയിലെ പ്രധാന അംഗമായിരുന്നു കന്യാകുമാരി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മനംമടുത്താണ് കര്‍ണാടക സര്‍ക്കാരിന്റെ കീഴടങ്ങല്‍ പദ്ധതിയില്‍ ഈ വര്‍ഷം ജൂണ്‍ നാലിന് ഇവര്‍ കീഴടങ്ങിയത്.