max v cross , indian market

ന്യൂഡല്‍ഹി: ഇസുസുവിന്റെ സാഹസിക യൂട്ടിലിറ്റി വാഹനമായ ഡി മാക്‌സ് വി ക്രോസ് ഈവര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഇന്ത്യയിലെ ആദ്യ സാഹസിക യൂട്ടിലിറ്റി വാഹനമെന്ന വിശേഷണം നല്‍കി ന്യൂഡല്‍ഹി ഓട്ടോ എക്‌പോയില്‍ ഡി മാക്‌സ് വി ക്രോസിനെ ഇസുസു പ്രദര്‍ശിപ്പിച്ചു.

ഇസുസു മോട്ടോഴ്‌സ് ഇന്ത്യ ചെയര്‍മാന്‍ സുസുമു ഹോസോയി, ഇസുസു ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ നോഹിറോ യമഗുച്ചി എന്നിവര്‍ ചേര്‍ന്നാണ് വാഹനം അവതരിപ്പിച്ചത്.

സാഹസിക യാത്രാ പ്രിയരെ ലക്ഷ്യമിട്ടാണ് ഡി മാക്‌സ് വി ക്രോസ് വിപണിയിലെത്തുക. ഓഫ് റോഡ് റൈഡിംഗിന് അനുയോജ്യമായ 4 വീല്‍ ഡ്രൈവ് സംവിധാനമാണ് നല്‍കിയിരിക്കുന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഡി മാക്‌സ് മോഡലും ലഭ്യമാണ്. 134 ബി.എച്ച്.പി കരുത്തുള്ളതാണ് ബി.എസ് 4 കംപ്‌ളയന്റ് ഹൈ പ്രഷര്‍ കോമണ്‍ റെയില്‍ ഫ്യുവല്‍ ഇന്‍ജക്ഷന്‍ ഡീസല്‍ എന്‍ജിന്‍.

അഞ്ച് മാനുവല്‍ ഗിയറുകള്‍ നല്‍കിയിരിക്കുന്നു. ഡി മാക്‌സ് വി ക്രോസ് സ്വകാര്യ രജിസ്‌ട്രേഷന്‍ മോഡലിനു വില 15 ലക്ഷം രൂപ. വ്യാവസായിക അനുബന്ധ മോഡലുകള്‍ക്ക് (ഡി മാക്‌സ് ക്രൂ കാബിന്‍) 8.5 ലക്ഷം രൂപ മുതല്‍ 9.5 ലക്ഷം രൂപ വരെയാണ് വില.

മെയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിന്റെ ഭാഗമായി ഇസുസു ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയില്‍ ഒരുക്കിയ പ്‌ളാന്റിലാണ് ഡി മാക്‌സ് ക്രോസിന്റെ നിര്‍മ്മാണം.

Top