ഫ്‌ലാഗ്ഷിപ്പ് മോഡലായ ഫോര്‍സ 300 നെ ഹോണ്ട പുറത്തിറക്കി. മാക്സി സ്‌കൂട്ടറിന്റെ പുതിയ മോഡലിനെ പുതിയ മാറ്റങ്ങളുമായാണ് വിപണിയില്‍ എത്തിച്ചത്.
വാഹനം വില്‍പ്പനയ്‌ക്കെത്തുന്നത് സ്‌ക്രീന്‍, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, സ്മാര്‍ട്ട് കീ, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ സവിശേഷതകളോടെയാണ്.
സ്‌കൂട്ടറിന് കരുത്ത് പകരുന്നത് 279 സിസി, ലിക്വിഡ്-കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്ഷന്‍, നാല് വാല്‍വ് എഞ്ചിനില്‍ എന്നിവയാണ്.
2142 മില്ലിമീറ്റര്‍ നീളവും 754 മില്ലിമീറ്റര്‍ വീതിയും 1510 മില്ലീമീറ്റര്‍ നീളമുള്ള വീല്‍ബേസും 1471 മില്ലീമീറ്റര്‍ ഉയരവുമാണ് വാഹനത്തിന്. 182 കിലോഗ്രാം ആണ് സ്‌കൂട്ടറിന്റെ ഭാരം.
സ്‌കൂട്ടറിന്റെ മുന്‍വശത്ത് 256mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ്. ഒരു ഇരട്ട-ചാനല്‍ എബിഎസും സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാകുന്നതാണ്.