ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പരമാവധി ശ്രമം നടത്തും ; കെ രാധാകൃഷ്ണന്‍

സന്നിധാനം: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പരമാവധി ശ്രമം നടത്തുമെന്ന് കെ രാധാകൃഷ്ണന്‍. ദര്‍ശനം കഴിഞ്ഞവര്‍ മറ്റുള്ളവര്‍ക്കും സൗകര്യമൊരുക്കണമെന്നും ഭക്തര്‍ സ്വയം ഇക്കാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ഇന്ന് ഒരു ലക്ഷത്തോളം പേര്‍ ദര്‍ശനത്തിനെത്തും. മുമ്പും ശബരിമലയില്‍ 18 മണിക്കൂര്‍ വരെ ദര്‍ശനത്തിന് എടുക്കുമായിരുന്നു. അന്നൊന്നും വലിയ വാര്‍ത്തയായിരുന്നില്ല.

കോടതി ഉത്തരവിട്ടാല്‍ പതിനെട്ടാംപടിക്ക് സമീപത്തെ ഹൈഡ്രോളിക് മേല്‍ക്കൂര നിര്‍മ്മിതി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്തരുടെ വാഹനങ്ങള്‍ ഒരിടത്തും തടഞ്ഞ് വയ്ക്കുന്നില്ല. തിരക്ക് നിയന്ത്രണാതീതമായി അപകടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് വാഹന നിയന്ത്രണമെന്നും കെ രാധാകൃഷ്ണന്‍.

Top