ശിരുവാണി അണക്കെട്ടിൽ നിന്നും തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എഴുതിയ കത്തിന് മറുപടിയായാണ് പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
ജൂൺ 20 മുതൽ അണക്കെട്ടിന്റെ പരമാവധി അളവായ 103 എംഎൽഡി ജലം തമിഴ്‌നാടിന് ലഭ്യമാക്കുമെന്നാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. വിഷയത്തിൽ ചർച്ച നടത്തണമെന്നും മറുപടിയിൽ പിണറായി വിജയൻ ആവശ്യപ്പെട്ടു.
Enhanced water release from Siruvani dam to 103 MLD, the maximum possible discharge quantity, from June 20. Requesting @CMOTamilnadu level meet at the earliest to discuss further. https://t.co/KS4aKJNXfY
— Pinarayi Vijayan (@pinarayivijayan) June 20, 2022
സഹകരണ സ്വാഭത്തിലും സൗഹൃദപരമായും ചർച്ചയാവാമെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഇതിന് മറുപടി നൽകി. ഇരു സംസ്ഥാനങ്ങളും ഒന്നിച്ച് ചേർന്ന് പുരോഗതി നേടാം എന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
Look forward to discussing and resolving issues with the spirit of cooperation and comradeship. We will ensure that both States prosper together. https://t.co/1z0hB1fYJE
— M.K.Stalin (@mkstalin) June 20, 2022