മാക്‌സിസ് റബര്‍ ഇന്ത്യയുടെ ആദ്യ നിര്‍മ്മാണ യൂണീറ്റ് ഇന്ത്യയില്‍ ആരംഭിച്ചു

tires

അഹമ്മദാബാദ്: മാക്‌സിസ് ഗ്രൂപ്പിന്റെ സബ്‌സിഡിയറി കമ്പനിയായ മാക്‌സിസ് റബര്‍ ഇന്ത്യയുടെ ആദ്യ നിര്‍മ്മാണ യൂണീറ്റ് ഇന്ത്യയില്‍ ആരംഭിച്ചു. ഗുജറാത്തിലെ സനന്ദില്‍ ആരംഭിച്ച പ്ലാന്റിനായി 2,640 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

106 ഏക്കറിലായാണ് പ്ലാന്റ് വ്യാപിച്ചു കിടക്കുന്നത്. ഇവിടെ ടു വീലര്‍ ടയറുകളും, ട്യൂബുകളും നിര്‍മ്മിക്കും. പ്രതിദിനം 20,000 ടയറുകളും 40,000 ട്യൂബുകളും നിര്‍മിക്കാനുള്ള ശേഷിയും പ്ലാന്റിനുണ്ട്.

Top