May comeback in minister;KM Mani

തിരുവനന്തപുരംം: യു.ഡി.എഫ് മന്ത്രിസഭയിലേക്ക് മടങ്ങി വരാന്‍ ധൃതിയില്ലെന്ന് മുന്‍ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം.മാണി. മന്ത്രിയാവാന്‍ ആഗ്രഹമില്ല. യുഡിഎഫ് തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മാണിക്ക് മന്ത്രിസഭയിലേക്ക് തിരിച്ചു വരാമെന്ന യു.ഡി.എഫിന്റെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു മാണി.

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരായി തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ മന്ത്രിസഭയിലേക്ക് മടങ്ങി വരുന്നതിന് തടസമില്ലെന്നാണ് യു.ഡി.എഫിന്റെ നിലപാട്.

Top