‘പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേയ്ക്കും, ഓരോ ഹൃദയത്തിലേക്കും എത്തട്ടെ’; വെള്ളാപ്പള്ളി നടേശന്‍

യോധ്യയിലെ പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ വീട്ടില്‍ വിളക്ക് തെളിയിച്ച് വെള്ളാപ്പള്ളി നടേശന്‍. ഭാര്യ പ്രീതി നടേശനൊപ്പം പൂജ മുറിയില്‍ വിളക്ക് തെളിയിക്കുന്ന ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും, ഓരോ ഹൃദയത്തിലേക്കും എത്തട്ടെയെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്.

”സരയൂതീരത്ത് അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ നടന്ന പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേയ്ക്കും, ഓരോ ഹൃദയത്തിലേയ്‌ലേക്കും എത്തിടട്ടെ.” – വെള്ളാപ്പള്ളി നടേശന്‍ കുറിച്ചു. അയോധ്യയിലെ പ്രാണ പ്രതിഷ്ടയുടെ ഭാഗമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനാ പരിപാടികളും നടന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിലാണ് സംസ്ഥാനത്ത് വിവിധ ആഘോഷ പരിപാടികള്‍ നടന്നത്. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് ചടങ്ങുകള്‍ നടന്നത്.

തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും ബിജെപി നേതാക്കളും പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് വീടുകളില്‍ വിളക്ക് തെളിയിക്കുന്ന ചടങ്ങും നടക്കും. പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ എന്‍എസ്എസ് ആസ്ഥാനത്ത് ജി സുകുമാരന്‍ നായര്‍ വിളക്ക് കത്തിച്ചു.

Top